കൊച്ചി: മാഫിയ വിരുദ്ധ ജനകീയ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കൊച്ചി നിവാസികൾ മേയർക്കു ' റീകോൾ നോട്ടീസ്' നൽകുന്നു.
ഇന്നു രാവിലെ 11 ന് കൊച്ചി കോർപ്പറേഷൻ മെയിൻ ഓഫീസിന് മുന്നിൽ നടക്കുന്ന ചടങ്ങിൽ വച്ച് ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാണ് മേയർ സൗമിനി ജെയിന് നോട്ടീസ് നൽകുന്നത് . ചിലവന്നൂർ കായൽ കൈയേറ്റം, അനധികൃതമായുള്ള തീരദേശ നിർമ്മാണത്തിന് കൂട്ടുനിൽക്കൽ, മാലിന്യ സംസ്കരണത്തിലെ താളപ്പിഴകൾ തുടങ്ങിയ അഴിമതി ആരോപണങ്ങളുടെ പേരിലാണ് മേയറെ തിരിച്ചുവിളിക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.