വൈപ്പിൻ: ഈ മാസത്തെ റേഷൻ മണ്ണെണ്ണ ഒരു ലിറ്റർ വീതം വിതരണം ചെയ്യണമെന്നാണ് തങ്ങൾക്ക് അറിയിപ്പ് കിട്ടിയിരിക്കുന്നതെങ്കിലും ഇതിനാവശ്യമായ സ്റ്റോക്ക് മുഴുവൻ ലഭിച്ചിട്ടില്ലെന്ന് റേഷൻകടക്കാർ പരാതിപ്പെട്ടു. ഓരോ റേഷൻ കടയിലും വിതരണതിനാവശ്യമായ മുഴുവൻ മണ്ണെണ്ണയും ഉടൻ എത്തിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ ഡീലേഴ്‌സ് അസ്സോസ്സിയേഷൻ വൈപ്പിൻ മേഖല യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ ഇസഹാക്ക് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി ബി സന്തോഷ്, എം ആർ സണ്ണി, എൻ ബി ശശീന്ദ്രകുമാർ , അമൃതലാൽ തുടങ്ങിയവർ സംസാരിച്ചു.