ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം ആമ്പല്ലൂർ ശ്രീനാരായണ ധർമ്മപ്രകാശിനി സഭ വക സങ്കീർത്തനം ഓഡിറ്റോറിയത്തിൽ 14ാ മത് പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം യോഗം ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായിരുന്നു. യോഗം സംസ്ഥാന കലോത്സവത്തിൽ വിജയിയായ അനിലഅജുവിനു യൂണിയൻ ട്രോഫി പ്രീതി നടേശൻ സമ്മാനിച്ചു. ഗ്രേസ് ലാൽ ആദ്യ ക്ലാസ് നയിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ്ബാബു, സഭ സെക്രട്ടറി രാജേന്ദ്രൻ, ശാഖാ സെക്രട്ടറി കെ.പി. സുരേന്ദ്രൻ, വനിതാസംഘം ഭാരവാഹികളായ സുലഭസജീവ്, പത്മിനി തങ്കൻ, ശ്രീകല, യൂണിയൻ കൗൺസിൽ അംഗങ്ങളായ അജേഷ്‌കുമാർ കെ.എസ്, യു.എസ്. പ്രസന്നൻ, ബിനു വെളിയനാട് എന്നിവർ സംസാരിച്ചു.