kunchumon
അറസ്റ്റിലായ കുഞ്ഞുമോൻ

കൊച്ചി: നഗരത്തിൽ പ്‌ളാസ്‌റ്റിക് ശേഖരിക്കുന്ന പശ്‌ചിമബംഗാൾ സ്വദേശി സുമനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊല്ലംപള്ളിത്തോട്‌ സെഞ്ച്വറി ലൈനിൽ കുഞ്ഞുമോൻ ക്രിസ്റ്റഫറിനെ (55) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്ച രാത്രി ഒമ്പതരയ്‌ക്ക് എറണാകുളം നോർത്ത് പാലത്തിനടിയിലാണ് കൊലാതകം നടന്നത്.
ആറുവർഷം മുമ്പ് ബംഗാളിൽ നിന്നെത്തിയതായിരുന്നു കൊല്ലപ്പെട്ട സുമനും സുഹൃത്ത്‌ വിനോദും. ഇവരും ചെരുപ്പ് തുന്നുന്നയാളുമായ കുഞ്ഞുമോനും പാലത്തിനടിയിലാണ് കഴിഞ്ഞിരുന്നത്. മദ്യപിച്ചെത്തിയ കുഞ്ഞുമോൻ താൻ പതിവായി കിടക്കുന്ന സ്ഥലത്തിരുന്ന സുമനോടും വിനോദിനോടും തട്ടിക്കയറി. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി. ഇതോടെ കുഞ്ഞുമോൻ ബാഗിൽ നിന്ന് കത്തിയെടുത്ത് സുമന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.ആളുകൾ ഓടിക്കൂടിയതോടെ കുഞ്ഞുമോൻ രക്ഷപ്പെട്ടു. പൊലീസെത്തി സുമനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാവിലെ നഗരത്തിൽ നിന്നു തന്നെ കുഞ്ഞുമോനെ പിടികൂടുകയായിരുന്നു.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി,നോർത്ത് സി.ഐ സിബി ടോം,എസ്.ഐമാരായ രാജൻ ബാബു, അനസ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇയാളെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.