കൊച്ചി: പൊലീസ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ കുടുംബസംഗമവും വിരമിക്കുന്ന സേനാംഗങ്ങൾക്ക് യാത്രഅയപ്പും നടത്തി, മുഖ്യമന്ത്രിയുടെ മെഡൽ നേടിയ സേനാംഗങ്ങളെയും സംസ്ഥാന പൊലീസ് ഗെയിംസിൽ ക്രിക്കറ്റ് കിരീടം നേടിയ കൊച്ചി സിറ്റി ടീമിനെയും ആദരിച്ചു, തൃക്കാക്കര അസി.കമ്മിഷണർ വിശ്വനാഥ് ഉദ്ഘാടനം ചെയ്‌തു, ചലച്ചിത്ര താരങ്ങളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും മുഖ്യാതിഥികളായിരുന്നു. തുടർന്ന് ചന്തിരൂർ മായ അവതരിപ്പിച്ച പുറനീർമ്മ എന്ന നാടൻ കലാരൂപത്തിന്റെ ദൃശ്യാവിഷ്കാരം നടന്നു.