കൊച്ചി: 'പൊലീസിന് മജിസ്‌റ്റീരിയൽ പദവി' എന്ന വിഷയത്തിൽ ഡെമോക്രാറ്റിക് ലായേഴ്സ് ഫോറവും ജനകീയ പ്രതിരോധ സമിതിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ അഡ്വ. കാളീശ്വരം രാജ് വിഷയം അവതരിപ്പിച്ചു. പൊലീസിന് മജിസ്‌റ്റീരിയൽ പദവി നൽകുന്നത് ജനാധിപത്യഭാവി തകർക്കുമെന്നും പൊലീസ് ജുഡീഷറി അധികാരത്തർക്കത്തിനുപരിയായി ഇന്ത്യൻ ഭരണഘടന പൗരനും സമൂഹത്തിനും നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ സമിതി ജില്ലാ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.എസ്. മധുസൂദനൻ,അഡ്വ മഞ്ചേരി സുന്ദർ രാജ്, അഡ്വ.ബി.കെ രാജഗോപാൽ, ടി.കെ.സുധീർകുമാർ, മുരളി വൈദ്യർ എന്നിവർ പ്രസംഗിച്ചു.