പിറവം : വി.എസ്. രവി പാഴൂരിനെ എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. കൊല്ലത്ത് യോഗം ആസ്ഥാന മന്ദിരത്തിൽ വച്ചു നടന്ന ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് . 1977 മുതൽ 15 വർഷം പിറവം ശാഖാ പ്രസിഡന്റ്, പാഴൂർ ശാഖയുടെ പ്രഥമ പ്രസിഡന്റ്, സി.ആർ.പി.എഫ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.