കൊച്ചി: അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് സി.പി.എം എറണാകുളം ഏരിയ കമ്മിറ്റി വിദ്യാർത്ഥികളുടെ യോഗാഭ്യാസ പരിപാടി നടത്തി. എസ്.എസ്.കലാമന്ദിർ ഹാളിൽ നടന്ന പരിപാടി സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.എം.അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. സോജൻ ആന്റണ, കെ.കെ.കലേശൻ, ടി.എസ്.ഷൺമുഖ ദാസ്, എൻ.കെ.പ്രഭാകര നായിക്, കെ.എ.അലി അക്‌ബർ , സി.എസ്.പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.