മൂവാറ്റുപുഴ: മൂവാറ്റുപുഴ സാമൂഹ്യക്ഷേമ സഹകരണസംഘം അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിച്ചു. സംഘം ഭരണസമിതിഅംഗങ്ങൾ അവാർഡിനർഹരായ കുട്ടികളുടെ വീടുകളിലെത്തി വിദ്യാഭ്യാസ അവാർഡ് നൽകി. പ്രസിഡന്റ് പി.ബി. രഞ്ചൻ, വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അരവിന്ദൻ, ഭരണസമിതി അംഗങ്ങളായ ഗോപി കോട്ടമുറിക്കൽ, ഷാലി ജെയിൻ, സിന്ധു ഷൈജു, സെക്രട്ടറി സി.ആർ. ജനാർദനൻ, വി.ഇ. വാമനൻ തുടങ്ങിയവർ സംസാരിച്ചു.