അങ്കമാലി : അങ്കമാലി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പാക്കുന്ന സൗജന്യ യോഗ പരിശീലന ക്ലാസിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം വേങ്ങൂർ ജെ.ബി.സ്‌കൂളിൽ നഗരസഭ ചെയർപേഴ്‌സൺ എം.എ.ഗ്രേസി നിർവഹിച്ചു.അരോഗ്യകാര്യ
സ്ഥിരംസമിതി അദ്ധ്യക്ഷ പുഷ്പമോഹൻ അദ്ധ്യക്ഷത വഹിച്ചു.യോഗ പരിശീലക ഡോ:പി.ആർ.അശ്വതി ക്ലാസ് നയിച്ചു.കൗൺസിലർമാരായ എം.ജെ ബേബി,റെജി മാത്യു,ടി.വൈ.ഏല്യാസ്,കെ.ആർ.സുബ്രൻ,ബിജി ജെറി,നഗരസഭ സെക്രട്ടറി ബീന എസ്.കുമാർ,ജെ.ബി.എസ്.പ്രധാന അധ്യാപിക സി.കെ.ഷീല തുടങ്ങിയവർ
സംസാച്ചു.നാല് കേന്ദ്രങ്ങളിലാണ് സൗജന്യ യോഗ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.വേങ്ങൂർ ജെ.ബി.എസ്,പീച്ചാനിക്കാട്,കല്ലുപാലം,ജോസ്പുരം എന്നിവിടങ്ങലിലാണിത്.എൻ.എച്ച്.എം.ആയുർവേദ ഡിസ്‌പെൻസറിയുമായി സഹകരിച്ചാണ് പരിശീലനം.