വൈപ്പിൻ പള്ളിപ്പുറം പഞ്ചായത്തിൽ 50 ഏക്കർ പൊക്കാളി പാടങ്ങളിൽ കൃഷിയിറക്കി. പൊക്കാളി വികസന എജൻസി, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് , കൃഷി വകുപ്പ്,കർഷക സമാജങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്. വിത്ത് വിത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ജോഷി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാധാകൃഷ്ണൻ ,വൈസ് പ്രസിഡന്റ് രമണി അജയൻ, പൊക്കാളി വികസന എജൻസി വൈസ് ചെയർമാൻ ദിനകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി വി ലൂയിസ്, കെ എൻ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ലെനിൻ, രാധിക സതീഷ് ,ബിന്ദു തങ്കച്ചൻ, കെ എൻ ഷിബു, കൃഷി ഓഫീസർ വിദ്യ ഗോപിനാഥ്, കർഷക സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.