നെടുമ്പാശേരി: നെടുമ്പാശേരിവിമാനത്താവളത്തിൽ രണ്ട് ദിവസം മുമ്പ് സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത മിക്‌സിയിൽ സ്വർണം കണ്ടെത്തി.
മിക്‌സികൊണ്ടുവന്ന പാലക്കാട് ചാലിശേരി സ്വദേശി മന്നൻ തറയിൽ അജ്മലിനെ (24) ഇന്നലെ രാവിലെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. ബഹ്റിനിൽ നിന്നും വരുമ്പോൾ ലഗേജ് പരിശോധനയിൽ മിക്‌സിയിൽ സ്വർണം ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു. മിക്‌സി പിടിച്ചു വച്ച ശേഷം അജ്മലിനെ ഉപാധികളോടെ പറഞ്ഞു വിടുകയായിരുന്നു. ടെക്‌നീഷ്യന്മാരെ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് 750 ഗ്രാം സ്വർണം കണ്ടെത്തിയത്.ഇതുൾപ്പെടെ .വിദേശത്ത് നിന്നും വന്ന മലപ്പുറം, കോഴിക്കോട്,സ്വദേശികളിൽ നിന്ന് രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്.