കൊച്ചി: കലാഞ്ജലി കഥകളി റിസർച്ച് സെന്റർ തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ കലാഞ്ജലി ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് അഞ്ചിന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ എസ്.സുഹാസ് അദ്ധ്യക്ഷനാകും. പ്രൊഫ. എം.കെ സാനു മുഖ്യപ്രഭാഷണം നടത്തും. വനിതാ കഥകളി രംഗത്തെയും നൃത്തരംഗത്തെയും പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും അദ്ദേഹം നിർവഹിക്കും. വൈകിട്ട് ആറ് മുതൽ അരങ്ങിലും അണിയറയിലും സ്ത്രീകൾ മാത്രമെത്തുന്ന വനിതാ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഫാഗ് ഡാൻസ് , ഗൂമർ ഡാൻസ്, ധിംസാ ഡാൻസ്, മാധുരി ഡാൻസ്, ബറേഡി ഡാൻസ്, ബാധൈ ഡാൻസ് എന്നീ നൃത്തരൂപങ്ങൾ അരങ്ങേറും. ഫെസ്റ്റിവൽ ഡയറക്ടർ സൗമ്യ ജോർജ്, മീന അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.