അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം കിടങ്ങൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം.ജെയ്‌സൺ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് സിൽവി ബൈജു,സ്ഥിരം സമിതി അധ്യക്ഷൻ ജോസഫ് പാറേക്കാട്ടിൽ,പഞ്ചായത്ത് അംഗങ്ങളായ ധന്യ ബിനു,ജിന്റോ
വർഗീസ്,ലിസി മാത്യു,ഡോ.ശ്രീലക്ഷ്മി,ഡോ.ലേഖ,സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിസാ തെരേസ്,പ്രധാന അധ്യാപിക സിസ്റ്റർ ടെസിൻ തുടങ്ങിയവർ പ്രസംഗിച്ചു.