vk
കുന്നുകര വയൽക്കര തൈപ്പുരയിൽ വീട്ടിൽ സോമന് യു.എസ്.എ കേരള റോയൽ സ്‌പോടസ് ക്ലബ്ബ് നിർമ്മിച്ച വീടിന്റെ താക്കോൽദാനം വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കുന്നു

നെടുമ്പാശേരി: പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുന്നുകര വയൽക്കര തൈപ്പുരയിൽ വീട്ടിൽ സോമന് തലചായ്ക്കാനിടമായി. സോമന്റെ ദുരിത നൊമ്പരങ്ങൾ അറിഞ്ഞ യു.എസ്.എ കേരള റോയൽ സ്‌പോടസ് ക്ലബ്ബാണ് മനോഹരമായ വീട് നിർമ്മിച്ച് നൽകിയത്. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, വൈസ് പ്രസിഡന്റ് സീന സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.യു. ജബ്ബാർ, മുൻ ബ്‌ളോക്ക് പഞ്ചായത്തംഗം എം.എ. സുധീർ, ഇ.എം. സബാദ്, ടിജോ ജോയ് (യു.എസ്.എ) അനുരൂപ് ഗീത, അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.