മൂവാറ്റുപുഴ: മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പിരളിമറ്റം തോട് നീർത്തട പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. 19,94,778 രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കല്ലുകയ്യാല, മഴക്കുഴി, ജൈവവള വിതരണം, ഫലവൃക്ഷ തൈകൾ, കിണർ റീചാർജിംഗ്, പുതിയ കിണർ നിർമ്മാണം, തെങ്ങിൻ തടം തുറക്കൽ, മഴവെള്ള സംഭരണി എന്നിവയാണ് സ്‌കീമുകൾ.
പങ്കാളികളാകേണ്ടവർ 28 ന് മുമ്പായി അപേക്ഷിക്കണം. മഞ്ഞള്ളൂർ കൃഷിഭവൻ, കദളിക്കാട് നാഷണൽ ലൈബ്രറി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അവിടെത്തന്നെ സമർപ്പിക്കണമെന്ന് ഗാന്ധിജി സ്റ്റഡിസെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കൽ അറിയിച്ചു.