കൊച്ചി: എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം കർഷകരുടെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിച്ച മേൽത്തരം കരിമീൻ കുഞ്ഞുങ്ങളെ ഹൈക്കോടതിക്ക് സമീപമുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) വിപണന കേന്ദ്രത്തിലൂടെ വിതരണം ചെയ്യുന്നു. നാലുമുതൽ ഏഴു സെന്റിമീറ്റർ വലിപ്പമുള്ള 50 എണ്ണമുള്ള ഓക്‌സിജൻ നിറച്ച ഒരു പാക്കറ്റിനു 575 രൂപയാണ് വില. കരിമീൻ ഓരു ജലത്തിലും ശുദ്ധജലത്തിലും വളരും എന്നതിനാൽ പ്രത്യേകം പാക്കറ്റുകൾ ലഭ്യമാണ്. പണം മുൻകൂട്ടി അടച്ച് ബുക്ക് ചെയ്യുന്നവർക്ക് 28ന് രാവിലെ 10 മുതൽ 12 വരെ വിതരണം ചെയ്യും. ഫോൺ: 8281757450.