ആലുവ: കേരളത്തിലെ പ്രാദേശിക പത്രപ്രവർത്തകർക്കായി സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ആലുവയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേമനിധിക്കായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം കെ. രാജൻ എം.എൽ.എ നിയമസഭയിൽ വിശദമായ സ്വകാര്യ ബില്ലും അവതരിപ്പിച്ചു.. പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. അത് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.