അങ്കമാലി: വായനാവാരാഘോഷത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി, സ്‌കിൽസ് എക്‌സലൻസ് സെന്റർ ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലോത്സവം കോഴിക്കോട് സർവകാലാശാല ലക്ഷദ്വീപ് സെന്റർ പ്രിൻസിപ്പാൾ ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.ടി പോൾ അദ്ധ്യക്ഷത വഹിച്ച് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. അയ്യപ്പൻ സാഹിത്യകാരന്മാരായ ടോംജോസ്, മോഹൻ ചെറായി മാത്യൂസ് മഞ്ഞപ്ര, ബേബി പോൾ, കുത്സം കബീർ, അബീന പ്രകാശ്, സാക്ഷരതാ കൺവീനർ പി.വി. രാധ എന്നിവർ സംസാരിച്ചു.