കൊച്ചി: അന്തർദേശീയ ഒളിമ്പിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിലും കേരള ഒളിമ്പിക്സ് അസോസിയേഷനും ചേർന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ പത്തിന് മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം മറൈൻഡ്രൈവ് മൈതാനിയിൽ സമാപിക്കും. താത്പര്യമുള്ളവർ രാവിലെ 9.30ന് മഹാരാജാസ് കോളേജിൽ എത്തണം.