വൈപ്പിൻ: വൈപ്പി ൻ മണ്ഡലത്തിൽ എസ് ശർമ്മ എം എ ൽ എ നടപ്പാക്കുന്ന വെളിച്ചം വിദ്യാഭ്യാസ പദ്ധതിഅദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പ്രധാന അദ്ധ്യാപകരായി ഹൈസ്‌കൂൾ വിഭാഗത്തിൽ കുഴുപ്പിള്ളി സെന്റ അഗസ്റ്റിൻസ് ജി എച്ച് എസ് ലെ എം ബീന ജേക്കബ്, യു പി വിഭാഗത്തിൽ കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് സ്‌കൂളിലെ സുജമോ ൾ ലാസർ ,എ ൽ പി വിഭാഗത്തി ൽ ചെറായി സൗത്ത് ഗവ.. എൽ പി സ്‌കൂളിലെ പി കെ വിജയമ്മ ,ചേന്നൂ ർ എ എം എ ൽ പി സ്‌കൂളിലെ പി ജെ മിനി എന്നിവർ അവാർഡിനർഹരായി.. എളങ്കുന്നപ്പുഴ ഗവ എച്ച് എസ് എസ് ലെ എ എഫ് ലിനി , പുതുവൈപ്പ് ഗവ യു പി സ്‌കൂളിലെ ജിജി റാഫേൽ, പിഴല സെന്റ് ഫ്രാൻസിസ് യു പി സ്‌കൂളിലെ പി എ ജസീന്ത, കുഴുപ്പിള്ളി പി വി ഡി എൽ പി സ്‌കൂളിലെ ശ്രീലത വി ആ ർ എന്നിവർ മികച്ച അവാർഡിനർഹരായി.. സ്‌പെഷൽ ടീച്ചർ അവാർഡിന് നായരമ്പലം ഭഗവതി വിലാസത്തിലെ കെ എ സാദിക്ക് അർഹനായി.
അനദ്ധ്യാപക വിഭാഗത്തിൽ സീനജോസഫ്(എൽ എഫ് ഞാറക്കൽ), എം ഡി സ്‌നേഹ (എസ് എസ് എസ് ഓച്ചന്തുരുത്ത് ) ഡെയ്‌സി പീറ്റർ( സെന്റ മേരീസ് വല്ലാർപാടം) , ട്രീസ സി ആർ (സെന്റ് സെബാസ്റ്റ്യൻസ്, കോഞ്ഞിക്കര), അജിത കെ എസ് ( എസ് ബി എസ്, പുത്തൻകടപ്പുറം ) എന്നിവരും അർഹരായി.