കൊച്ചി : കേരള ബ്രാഹ്മണ സഭ ജൂലായ് 19 മുതൽ 21 വരെ കൊച്ചിയിൽ നടത്തുന്ന തമിഴ് ബ്രാഹ്മണരുടെ ഗ്ളോബൽ മീറ്റിനു മുന്നോടിയായി ഇന്ന് സംസ്ഥാനമൊട്ടാകെ പതാക ദിനം ആചരിക്കും. രാവിലെ ഒമ്പതിന് എറണാകുളം ഗ്രാമജന സമൂഹത്തിനു മുൻവശത്തെ വേദിയിൽ സഭാ പ്രസിഡന്റ് പി. അനന്ത സുബ്രഹ്മണ്യം പതാകയുയർത്തും. രാവിലെ എട്ടരയോടെ പനമ്പിള്ളി നഗർ ഗവ. സ്കൂൾ പരിസരത്ത് നിന്ന് ഗ്രാമജന സമൂഹത്തിലേക്ക് ഇരുചക്ര വാഹന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.