കൊച്ചി: കച്ചേരിപ്പടി ചിറ്റൂർ റോഡിലെ സാന്ത്വന കൗൺസിലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ജൂലായ് ആദ്യവാരം ആരംഭിക്കും. മാനസികാരോഗ്യം, വ്യക്തിത്വ വികാസം, ഗ്രൂപ്പ് ഡൈനാമിക്സ്, കൗൺസിലിംഗ് പരിശീലനം, മാനസിക സംഘർഷം കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങൾ കോഴ്സിലുണ്ടാകും.