ഉദയംപേരൂർ: അന്താരാഷ്‌‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗ ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ഗവ.ആയൂർവേദ ഡിസ്പെൻസറി ഹാളിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ സി.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. ഡോക്ടർമാരായ രാംകുമാർ, സുമ വർഗീസ് എന്നിവർ ക്ളാസെടുത്തു. പഞ്ചായത്ത് മെമ്പർമാരായ പി.സി. ബിനീഷ്, തുളസീ ദാസപ്പൻ, ഗിരിജ വരദൻ എന്നിവർ സംസാരിച്ചു