leelavathi-
ഭാരത മാതാ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ വിദ്യാരംഭം ഡോ. എം.ലീലാവതി ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര : കരുണയും മനുഷ്യത്വവും വിദ്യാഭ്യാസത്തിന്റെ ഭാഗമായി കാണണമെന്ന് ഡോ എം. ലീലാവതി പറഞ്ഞു. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളുടെ വിദ്യാരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കരയാനും ചിരിക്കാനും കഴിവുള്ള മനുഷ്യർ അത് അവനവനു വേണ്ടി മാത്രം ഉപയോഗിക്കാതെ മറ്റുള്ളവർക്കു വേണ്ടി കൂടി ഉപയോഗിക്കണം. ഒരമ്മയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ബഹുമതി മക്കൾ നല്ലവരാണെന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കുന്നതാണ്.
മനുഷ്യൻ ജീവിക്കാൻ ആവശ്യമായ ധനം മാത്രമേ ഉണ്ടാക്കാവൂ. പണം സമ്പാദിക്കലല്ല വിദ്യാദ്യാസത്തിന്റെ ലക്ഷ്യം. ഡോ. ഷൈനി പാലാട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു മാനേജർ ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ഡോ. മേരി ജോസഫ്. ഡോ. റീത്താമ്മ, ഡോ. കെ.വി. തോമസ്, ഫാ. ബിനോ കിലുക്കൻ എന്നിവർ സംസാരിച്ചു.