ഉദയംപേരൂർ: ദയ ചാരിറ്റബിൾ സൊസൈറ്റിയുടെ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഡോ. ധനുരാജ് ഉദ്‌ഘാടനം ചെയ്തു. മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ഡോ.എസ്. സീന ക്ളാസെടുത്തു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. 40 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടി.ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. സി.എസ്. കാർത്തികേയൻ, കെ.എൻ.ശശി, ഇ.എസ്. ജയകുമാർ, പി.വി.ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു.