suhas
ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന റീബിൽഡ് കേരള അവലോകന യോഗം

തൃക്കാക്കര: പ്രളയത്തിൽ നഷ്ടപ്പെട്ട വീട് പുനർനിർമിക്കുന്നതിന് അപ്പീൽ നൽകാൻ നിഷ്‌കർഷിച്ച സമയപരിധിക്കു ശേഷം ജില്ലയിൽ മാർച്ച് 31 വരെ ലഭിച്ച അപ്പീലുകൾ രണ്ടു ദിവസത്തിനകം എണ്ണിത്തിട്ടപ്പെടുത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചു. സർക്കാർ ഉത്തരവിനെ തുടർന്നാണ് നടപടി. അടിയന്തര ധനസഹായമല്ലാതെ യാതൊരു പണവും കൈപ്പറ്റിയിട്ടില്ലാത്തവരെ മാത്രമേ പരിഗണിക്കൂ.
റീബിൽഡ് കേരളയിലുൾപ്പെട്ടതും പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവരുമായവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച് അടുത്തയാഴ്ച യോഗം ചേരും. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കും. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നിർമിക്കേണ്ട 200 വീടുകളിൽ 150 വീടുകളുടെ നിർമാണം കെയർഹോം പദ്ധതി പ്രകാരവും ശേഷിക്കുന്നവ ഡി.പി വേൾഡ് മുഖേനയും പൂർത്തിയാക്കും.
ദുരന്തകൈകാര്യ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീലാദേവി, അസി.ഇൻഫർമാറ്റിക്‌സ് ഓഫീസർ ജോർജ് ഈപ്പൻ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു