കൊച്ചി: രാമമംഗലം സബ് സ്‌റ്റേഷൻ യാഡിലുണ്ടായ ഇലക്ട്രിക്കൽ തകരാറുകൾ മൂലം തൃപ്പൂണിത്തുറ വാട്ടർസപ്ലൈ സബ് ഡിവിഷൻ ഓഫീസിന്റെ കീഴിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര പഞ്ചായത്ത്, ഉദയംപേരൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും ജലവിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.