1
സെക്യൂരിറ്റി ഏജൻസികളിൽതൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു


തൃക്കാക്കര : സംസ്ഥാനത്തുടനീളമുള്ള സെക്യൂരിറ്റി ഏജൻസികളിൽതൊഴിൽ വകുപ്പിന്റെ വ്യാപകമായ പരിശോധന
തൊഴിൽ നിയമപ്രകാരമുള്ള അവകാശങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായിരുന്നു പരിശോധന. . റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെയും അസി. ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ കെ.ശ്രീലാൽ എറണാകുളത്ത്പരിശോധനക്ക് നേതൃത്വം നൽകി. 21 സ്ഥാപനങ്ങൾ പരിശോധന നടത്തുകയും പരിശോധന ഉത്തരവ് നൽകുകയും ചെയ്തു .