കൊച്ചി: മൺസൂൺ ഫെസ്‌റ്റും ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവവും 24 ന് എറണാകുളം ടൗൺ ഹാളിൽ വൈകിട്ട് 5.30 നടക്കും. മഴയുടെ താളവും ദൃശ്യചാരുതയും സമന്വയിച്ച ഇന്ത്യൻ കലാരൂപങ്ങളണ് പ്രത്യേകത. ഭാരത് ഭവൻ സൗത്ത്, കൾച്ചറൽ സെന്റർ, എറണാകുളം ഡി.ടി.പി.സി, കൊച്ചിൻ നഗരസഭ, കലാഞ്ജലി തിരുവനന്തപുരം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
ഹരിയാന, മദ്ധ്യപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കലാസംഘങ്ങളുടെ അവതരണത്തിനൊപ്പം കേരളത്തിലെ വനിതാ കഥകളി രംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിക്കും, കലാഞ്ജലി പെർഫോമിംഗ് ആർട്‌സിന്റെ കലാസംഘാടനത്തിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, വനിതാ കഥകളി, എന്നിവയുമുണ്ടാകും. ചെന്നൈ കലാക്ഷേത്രയുടെ ഭരതനാട്യം, ആന്ധ്രാപ്രദേശ് കുച്ചിപ്പുടി, ഐ.സി.എച്ച്‌.സി കൊച്ചിയുടെ ഭരതനാട്യം, തൃപ്പൂണിത്തുറ വുമൺസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന വനിതാ കഥകളി എന്നിവ മിഴിവേകും. വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രൊഫ.എം.കെ.സാനു നിർവഹിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് വിശിഷ്ടാതിഥിയാകും.