syam-balakrishnan
ശ്യാം ബാലകൃഷ്ണൻ ചിത്രങ്ങളോടൊപ്പം

കൊച്ചി : പ്രവാസ ജീവിതത്തിന്റെ ഒഴിവുകാലങ്ങളിൽ ചാലിച്ച നിറച്ചാർത്തുമായി ശ്യാം ബാലകൃഷ്ണന്റെ ചിത്രപ്രദർശനം ആരംഭിച്ചു. ഇരുപത് വർഷമായി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ശ്യാം ബാലകൃഷ്ണൻ ഒഴിവുനേരങ്ങളിൽ വരച്ച ചിത്രങ്ങളാണ് ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. എറണാകുളം വടുതല സ്വദേശിയാണ് . അക്രിലിക്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗുകൾ തുടങ്ങിയ മാദ്ധ്യമങ്ങളിൽ വരച്ചവയാണ് ചിത്രങ്ങൾ. രാവിലെ 11മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം. 27 ന് സമാപിക്കും.

പ്രദർശനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ആൽബർട്ട് അമ്പലത്തിങ്കൽ, കെ.വി.പി. കൃഷ്ണകുമാർ, കെ. എക്‌സ് ഫ്രാൻസിസ്, ഫിലിം ആർട്ടിസ്റ്റ് ഡൊമനിക് സാവിയോ, പിന്നണി ഗായകൻ സാം ശിവം തുടങ്ങിയവർ പങ്കെടുത്തു.