കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകന്റെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽപ്പെട്ടവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് ഒന്നിന് രാവിലെ 11ന് അഭിമുഖത്തിന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.