yoga
ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി ടി.ഡി.റോഡിലെ എസ്.എസ്. കലാമന്ദിറിൽ സംഘടിപ്പിച്ച അന്തർദേശീയ യോഗ ദിനത്തിൽ ദേശീയ സെക്രട്ടറി എച്ച്. രാജ പങ്കെടുക്കുന്നു.

കൊച്ചി: ഭാരതം ലോകത്തിന് നൽകിയ അമൂല്യ സമർപ്പണമാണ് യോഗയെന്നും പുരാതനമായ അർത്ഥ സമ്പുഷ്ടമായ നമ്മുടെ സംസ്‌കൃതിയെ യു.എൻ അംഗീകരിച്ചതിന്റെ തെളിവാണ് യോഗയെ അന്താരാഷ്ട്രതലത്തിൽ എത്തിച്ചതെന്നും ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് എറണാകുളത്ത് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗാ കാര്യക്രമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത രാഷ്ടീയ ചിന്താതത്വങ്ങൾക്ക് അപ്പുറത്താണ് യോഗയുടെ സ്ഥാനം. സുശക്തമായ ഭാരതത്തിന്റെ നിലനിൽപ് ഇന്നത്തെ ലോകക്രമത്തിന് ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതും ഈ സങ്കൽപ്പത്തെയാണ്. യോഗ ഇതിന് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ടി.ഡി.റോഡിലെ എസ്.എസ്. കലാമന്ദിറിൽ നടന്ന ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ എൻ.കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

എൻ.പി. ശങ്കരൻകുട്ടി, എം.എൻ. മധു, അഡ്വ. കെ.എസ്. ഷൈജു , സി.ജി. രാജഗോപാൽ, വി.വി.അനിൽ, എം.എം. ഉല്ലാസ്‌കുമാർ, എസ്. ജയകൃഷ്ണൻ , കെ.ജി. ബാലഗോപാൽ, ടി. ബാലചന്ദ്രൻ, അന്തർദേശീയ ബാഡ്മിന്റൺ കോച്ച് എം.ജെ. മോഹനചന്ദ്രൻ, എഡ്രാക് ജില്ലാ അദ്ധ്യക്ഷൻ പി.രംഗദാസ പ്രഭു, എന്നിവർ പങ്കെടുത്തു. ആർട്ട് ഒഫ് ലീവിംഗ് ചീഫ് ട്രെയിനർമാരായ കെ. ബാലകൃഷ്ണൻ, ആർ. നോബിൾലാൽ എന്നിവർ യോഗാ ക്ലാസ് നയിച്ചു.