ആലുവ : എടത്തല ഗവ. ഹൈസ്കൂളിലെ 1989-90 ബാച്ച് പത്താം ക്ളാസ് പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമം ഇന്ന് എടത്തല സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 6.30 വരെയാണ് സംഗമം. മുൻകാല അദ്ധ്യാപകരെ ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.