കൊച്ചി : വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിലേയ്ക്കുള്ള വിമാനയാത്രക്കാർക്ക് ഓൺലൈൻ ട്രാവൽമാർട്ടായ ഈസ് മൈ ട്രിപ്പ് കിഴിവുകൾ പ്രഖ്യാപിച്ചു. വെബ്‌സൈറ്റോ ആപ്പോ ഉപയോഗിക്കുന്ന ആഭ്യന്തരയാത്രികർക്ക് 500 രൂപയും അന്താരാഷ്ട്ര യാത്രികർക്ക് 2,000 രൂപയും വീതം ഇളവ് ലഭിക്കും.

ഇ.എം.ടി കേരള എന്ന കോഡ് ഉപയോഗിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ഈസ് മൈ ട്രിപ്പ് വൈസ് പ്രസിഡന്റ് റോളി സിൻഹ പറഞ്ഞു. കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ വരവിൽ 6.82 ശതമാനം വളർച്ച നേടിയിട്ടുണ്ട്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഇളവ് സഹായിക്കുമെന്നും അവർ പറഞ്ഞു.