അങ്കമാലി:മൂക്കന്നൂർ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു. കവി ഡോ. സുരേഷ് മൂക്കന്നൂർ ഉദ്ഘാടനം ചെയ്തു. വി. പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റിട്ട. ട്രഷറി ഓഫീസർ എം.പി. സഹദേവൻ പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. എം.ജി. സർവകലാശാല മലയാളം ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമാരി അബീന പ്രകാശ് മഹാകവി കുമാരനാശാന്റെ കാവ്യലോകം എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.