അങ്കമാലി:. അങ്കമാലി-തുറവൂർ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. തുറവൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന യോഗാദിന പരിപാടികൾ തുറവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. യോഗയുടെ പ്രയോജനങ്ങളെയും സാധ്യതകളേയും കുറിച്ച് പരിശീലകൻ കെ.പി. ബാബു മാസ്റ്റർ സംസാരിച്ചു. തുടർന്ന് യോഗ പരിശീലനം നടന്നു. അനന്തു എൻ. എസ്.ഏയ്ഞ്ചൽ വി.പോൾ, സന്ധ്യ അഭിലാഷ് എന്നിവർ നേതൃത്വം നൽകി. അങ്കമാലി- തുറവൂർ സ്പോർട്സ് അക്കാദമിയിൽ എല്ലാ ദിവസവും സൗജന്യ യോഗാ പരിശീലനം നൽകി വരുന്നതായും സംഘാടകർ അറിയിച്ചു.