പെരുമ്പാവൂർ: പുല്ലുവഴി വൈസ്‌മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റായികെ.വി ഷാജൻ പരുത്തിക്കാടനും സെക്രട്ടറിയായി ജീൻസ് മാത്യു ചേന്നംകുടിയും ചുമതലയേറ്റു. ഏലിയാസ് ജോസഫ് സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ജോയി പൂണേലി, ടി.ടിറി രാജൻ, വിൽസൺ പോൾ, എം.പി വർഗീസ്, ജീൻസ് മാത്യു എന്നിവർ പ്രസംഗിച്ചു.