നെടുമ്പാശേരി: പ്രളയാനന്തര അതിജീവനത്തിന്റെ ഭാഗമായി കളമശ്ശേരി നിയോജക മണ്ഡലത്തിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നടപ്പാക്കുന്ന നാലാംഘട്ട പദ്ധതി കുന്നുകര പഞ്ചായത്തിൽ തുടങ്ങി. അത്യാധുനിക രീതിയിലുള്ള തയൽ മെഷീനുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിൽ 200ൽപരം പേർക്ക് തയൽ മെഷിൻ നൽകിയിരുന്നു.

50 പേർക്കാണ് തയൽ മെഷിൻ നൽകിയത്. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. സി.യു.എം.ഐ ബിസിനസ് ഹെഡ് പി.എസ്. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുന്നുകര ഗ്രാമപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ സി.യു. ജബാർ അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, സുരേഷ് വർഗീസ്, റസിയ സബാദ്, രതി സാബു, ലിജി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.