tripunithura
തൃപ്പുണിത്തുറ മണ്ഡലത്തിൽ എസ് എസ് എൽ സി പ്ലസ് ടു പരിക്ഷകളിൽ. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എം സ്വരാജ് എം എൽ എ. അനുമോദിക്കുന്ന ചടങ്ങ് വിദ്യാഭ്യസ. മന്ത്രി സി രവിന്ദ്രനാഥ് ഒത്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: എസ്.എ‌സ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് എം സ്വരാജ് എം.എൽ.എ സംഘടിപ്പിച്ച പ്രതിഭാസംഗമം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ , ബി.പി.സി.എൽ ജനറൽ മാനേജർ പ്രസാദ് പണിക്കർ , തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രികാദേവി , മരട് നഗരസഭ ചെയർപേഴ്സൺ നദീറ ടി.എച്ച് , പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. പീതാംബരൻ, നഗരസഭ വൈസ് ചെയർമാൻ ഒ.വി.സലിം , ഷീന ഗിരീഷ് എന്നിവർ എന്നിവർ സംസാരിച്ചു .