മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ 24, 25 വാർഡിലൂടെ കടന്നുപോകുന്ന കുര്യൻമല തോടും കടവും നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മൂവാറ്റുപുഴ ടൗൺ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽദോ എബ്രഹാം എം.എൽ.എയ്ക്ക് നിവേദനം നൽകി. നൂറുകണക്കിനാളുകൾ കുളിക്കുന്നതിനും മറ്റും ഉപയോഗിച്ച് കൊണ്ടിരുന്ന കുര്യൻമല തോട് കാലപ്പഴക്കത്താൽ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞും കുളിക്കടവുകൾ തകർന്ന നിലയിലുമാണ്. മലിനജലം തോട്ടിലേക്കൊഴുകുന്നതും പതിവാണ്. ഭാരവാഹികളായ ആരിഫ് യൂസഫ്, മത്തായി വർഗീസ്, സൂരജ് ജോൺ ,പി.എ.സുബിൻ, രതീഷ് പുളിഞ്ചോട്, അജയ് സ്റ്റാലിൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.