അങ്കമാലി. അങ്കമാലി കാര്യ വിചാര സദസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന വാരാന്ത സംവാദത്തിൽ "പൊലിസ് കമ്മിഷണറേറ്റുകൾക്ക് മജിസ്റ്റീരിയൽ അധികാരം അഭികാമ്യമൊ" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.അഡ്വ. എ ജയശങ്കർ വിഷയാവതരണം നടത്തി. ലോക് താന്ത്രിക് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് ജയ്സൺ പാനികുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി.ജില്ലാ സെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ ,ബാബുലാസർ,വി.ജയചന്ദ്രൻ, കെ. എ. റഹ്മാൻ ,എൻ. പി. ആവരാച്ചൻ, കെ.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു