പറവൂർ : മാല്യങ്കര എസ്.എൻ.എം കോളേജിൽ ഒന്നാം വർഷ ഡിഗ്രി ക്ളാസുകൾ നാളെ (തിങ്കൾ) ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്ക് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം കോളേജ് ഓഡിറ്റോറിയത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.