കൊച്ചി: മേയർ സൗമിനി ജെയിനെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് മാഫിയാവിരുദ്ധ ജനകീയ സ്ക്വാഡിന്റെ നേതൃത്വത്തിൽ പ്രമേയം അവതരിപ്പിച്ചു. നഗരസഭാ കാര്യാലയത്തിനു മുമ്പിൽ നടന്ന ചടങ്ങിൽ ഫോജി ജോൺ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ ചിലവന്നൂർ കായലിൽ നടക്കുന്ന നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സി.ആർ. നീലകണ്ഠൻ വിശദീകരിച്ചു. ജനപക്ഷം ബെന്നി ജോസഫ് , നിപുൺ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മേയർക്കെതിരെയുള്ള ജനകീയ അവിശ്വാസപ്രമേയം ഐക്യകണ്ഠ്യേന പാസാക്കി.