പറവൂർ : കിഡ്നി രോഗബാധിതനായ ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു. മൂത്തകുന്നം പാല്യത്തുരുത്ത് കുരിക്കശേരി വീട്ടിൽ കെ.എം.സജീവ് (43) ആണ് സഹായം തേടുന്നത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രയിൽ ചികിത്സയിലാണ് സജീവ്. കെട്ടിടനിർമ്മാണ തൊഴിലാളിയായ സജീവിന്റെ രണ്ടു കിഡ്നിയും തകരാറിലാണ്. ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പമാണു താമസം. രോഗബാധിതനായതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ നിർധന കുടുംബത്തിനു കഴിയുന്നില്ല. പഞ്ചായത്ത് അംഗം കെ.കെ. ഗിരീഷ് ചെയർമാനും ടി.എ.മോഹൻ കൺവീനറുമായി ചികിൽസാ സഹായനിധി രൂപീകരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ വടക്കേക്കര ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 856110110013853. ഐ.എഫ്.എസ്.സി കോഡ് : BKID0008561.