പറവൂർ : മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ചേന്ദമംഗലം പഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുളം നിർമ്മിച്ചു. 152 തൊഴിൽ ദിനങ്ങൾ കൊണ്ടാണ് പതിനഞ്ചടി നീളവും പത്ത് അടി വീതിയുമുള്ള കുളം നിർമ്മിച്ചത്. പൂർത്തികരിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. സംഗീത രാജു, ബിൻസി സോളമൻ, തൊഴിലുറപ്പ് എൻജിനിയർ കൃഷ്മപ്രിയ, ഓവർസിയർ ആശ തുടങ്ങിയവർ സംസാരിച്ചു.