മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി സ്‌കൂളിലെ എസ്.പി.സി ബാച്ചിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്കുള്ള ഉപഹാര സമർപ്പണവും പൊലീസ് ഇൻപെക്ടർ.എം.എ. മുഹമ്മദ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ദാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് വി.എസ് ധന്യ സ്വാഗതം പറഞ്ഞു. ജെയ്‌സൺ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, എസ്.പി.സി സി.പി.ഒ. കബീർ, എ.സി.പി.ഒ ആശ, സീനിയർ സിവിൽ പൊലീസ് ഓഫീസറും എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടറുമായ വി.പി. ശിവദാസ്, അസിസ്റ്റന്റ് ഡ്രിൽ ഇൻസ്ട്രക്ടർ സി. പി.ഒ ഹാജറ എന്നിവർ സംസാരിച്ചു. രക്ഷിതാക്കൾ, എസ്.പി.സി കേഡറ്റുകൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.