കൊച്ചി:പുരുഷ കേന്ദ്രീകൃത ദൈവങ്ങൾ വികലമായും ക്രൂരമായും പെരുമാറുന്നവരാണെന്നും അത്തരം ദൈവങ്ങളെ കണ്ടുമടുത്താണ് താൻ 20 വയസുള്ളടീഷർട്ടും ജീൻസുമിട്ട് പാട്ടുപാടുന്ന പെൺകുട്ടിയെ ദൈവമായി തന്റെ പുതിയ നോവലിൽ ചിത്രീകരിച്ചതെന്നും എഴുത്തുകാരൻ സക്കറിയപറഞ്ഞു. ഹിന്ദുമതത്തിൽ മാത്രമേ സ്ത്രീകൾക്ക് ദൈവികത കൂടുതലായി നൽകി കണ്ടിട്ടുള്ളൂ. അനുകമ്പയും കമ്മ്യൂണിസവും തമ്മിലുള്ള ബന്ധമെന്തെന്നുള്ള അന്വേഷണം കൂടിയാണ് തന്റെ ആദ്യനോവലായ എ സീക്രട്ട് ഹിസ്റ്ററി ഒഫ് കംപാഷൻ. എച്ച് ആൻഡ് സി റീഡേഴ്സ് ഫോറം എറണാകുളം ബി.ടി.എച്ചിൽ സംഘടിപ്പിച്ച പ്രതിമാസ പരിപാടിയായ വിചാരധാരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. നോവലിൽ കമ്മ്യൂണിസം, കപടസദാചാരം തുടങ്ങിയ വിഷയങ്ങളെ അറ്റാക്ക് മോഡിൽ അല്ല എഴുതിയതെന്നും അദ്ദേഹം പറഞ്ഞു..