മൂവാറ്റുപുഴ: നിർമലാ കോളേജിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24 ന് ആരംഭിക്കും. കോളേജിലെ ഡയമണ്ട് ജൂബിലി സ്മാരക ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങ് കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മാനേജർ ഡോ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിക്കും. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ സ്വാഗതം പറയും. പ്രിൻസിപ്പൽ ഡോ. ജയിംസ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. ഫാ. അബ്രാഹം നിരവത്തിനാൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.ജെ. ജോർജി നീറനാൽ, പ്രൊഫ. സജി ജോസഫ്, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ജോർജ് ജയിംസ് എന്നിവർ സംസാരിക്കും. പ്രവേശനം ലഭിച്ച എല്ലാ വിദ്യാർത്ഥികളുംരക്ഷകർത്താവിനൊപ്പം നാളെ (തിങ്കൾ) രാവിലെ 9.30ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.