ആലുവ: റൂറൽ ജില്ലാ പൊലിസ് കലാമേള ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഉദ്‌ഘാടനം ചെയ്തു. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.ആർ. മധു ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ക്രെെം ബ്രാഞ്ച് ഡി.വൈ എസ്.പി കെ.എം. ജിജിമോൻ, പെരുമ്പാവൂർ ഡി.വൈ.എസ്.പി കെ. ബിജുമോൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജെ. ഷാജിമോൻ, കെ.പി.എ ജില്ലാ സെക്രട്ടറി ഇ.കെ. അബ്ദുൾ ജബ്ബാർ, ടി.വൈ. ഖാലിദ്, പി.ആർ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് എം.ആർ. മധു ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. 24 ഇനങ്ങളിലായി നൂറിലേറെ കലാകാരൻമാർ മത്സരങ്ങളിൽ പങ്കെടുത്തു. കൂടുതൽ പോയിന്റ് നേടി ആലുവ സബ് ഡിവിഷൻ ജേതാക്കളായി.